Pages

Tuesday, February 7, 2023

WIFI HOTSPOT IN UBUNTU(K-Fon)

 

Steps For Creating Wifi Hotspot In Ubuntu



OPTION 1


1. Ensure ethernet cable is connected from laptop ethernet port to MODEM port of KFON Device.


2. Ensure the internet is available on the PC.


3. Download WiFi_Hotspot.zip from the below link


CLICK HERE



4. Right click on WiFi_Hotspot.zip file click on “Extract Here”

5. Open extracted folder and double click on install.sh file and click on “Run in terminal”


(Please note that the install.sh file should have “Allow executing file as a program” Permission as shown in the below figure)


6.Now the program will be installed.




7. After completion of successful installation shortcuts for creating and deleting hotspot



will show under Accessories menu.


Click on “ Create Wifi Hotspot” it will ask the name for wifi Hotspot, enter desired name.


then it will ask for password then enter a password with minimum 8 character 


( Please note down this name and password)


Now the hotspot is ready for share on other laptops.


Now from other laptops search for wifi and enter a password.


For deleting wifi hotspot click on “Delete wifi Hotspot” from the menu.



OPTION 2



1. Download the script from below link



2. Unzip the file 


3. run/execute the create_wifi_hotspot.sh script in Terminal.





4.Click on “ Create Wifi Hotspot” it will ask the name for wifi Hotspot, enter desired name.

then it will ask for password then enter a password with minimum 8 character 

( Please note down this name and password)


Now the hotspot is ready for share on other   laptops.


Courtesy:
KERALA FIBRE OPTIC NETWORK & RELIABLE COMMUNICATION AND DATA ACQUISITION NETWORK 
USER MANUAL


Monday, February 6, 2023

KFON Modem Configuration in Windows


1. Ensure ONT(modem) Power LED and internet LED status is glowing.


2.Ensure one end of the Ethernet cable is connected to ONT port labeled as
GbE-2 (for Tejas TJ2100-11G ONT)
LAN-1 or LAN2 ( for Alphion AONT-1420)
2. Press “Windows + R” key from windows PC keyboard. 
Then type “ncpa.cpl” in the Run window and click ok.

Network connections window will open.

3. Right Click on the Ethernet interface (LAN) and select the properties icon as shown in the fig below

4. Select Internet Protocol version 4(TCP/IPv4) and click on properties to configure the Static IP.

5. Refer to KFON IP details from the site https://kite.kerala.gov.in/broadband/

select appropriate radio button. Then type school code.You can see ip address, subnet mask,default gateway etc

6. * Select “Use the following IP address” radio button. Enter IP address, subnet mask,

* Default gateway as shown in the figure

* Select “Use the following DNS server addresses” radio button. Enter DNS information as shown in the figure.

* Click on OK button to save



7. Ensure the check box for “Client for Microsoft Networks” is enabled as shown in the fig.


Testing:

1. Press “Windows + R” key from windows PC keyboard. Type “cmd” in the Run window and click ok.

2. “ping 8.8.8.8 -t” to check internet reachability.

Contact for support at 04842911970 

Courtesy:
KERALA FIBRE OPTIC NETWORK & RELIABLE COMMUNICATION AND DATA ACQUISITION NETWORK 
USER MANUAL

Thursday, February 2, 2023

KFON Modem Configuration in Ubuntu

1. കെ ഫോൺ മോഡത്തിലെ power, internet എന്നിവയുമായി ബന്ധപ്പെട്ട ലൈറ്റ് കത്തുന്നു എന്ന് ഉറപ്പ് വരുത്തുക

2.താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുക.(സ്ക്രീൻഷോട്ട് എടുക്കുക)

https://kite.kerala.gov.in/broadband/search_kfone_status.php

ഐ പി അഡ്രസ് ,ഗേറ്റ് വേ , സബ് നെറ്റ് മാസ്ക് എന്നീ വിവരങ്ങൾ ആണ് ആവശ്യമായിട്ടുള്ളത്. ലിങ്ക് തുറക്കുമ്പോൾ ലഭ്യമാകുന്നപേജിൽ  സ്കൂൾ ടൈപ്പ് ,സ്കൂൾ കോഡ് എന്നിവ നൽകി സേർച്ച് ബട്ടൺ അമർത്തിയാൽ താഴെ ഈ വിവരങ്ങൾ കാണാവുന്നത് ആണ്.

3. Kfon ബോക്സിനുള്ളിലെ ethernet cable (മോഡം കമ്പ്യൂട്ടർ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള  wire) ന്റെ ഒരു ഭാഗം മോഡത്തിലെ രണ്ടാമത്തെ പോർട്ടിലും , കേബിളിന്റെ രണ്ടാമത്തെ ഭാഗം ലാപ്പ്ടോപ്പിലും ഘടിപ്പിക്കുക.


4.അതിന് ശേഷം Applications -System tools- Preferences- Settings എന്ന ക്രമത്തിൽ തുറക്കുക.

Click on the image for a larger view

5. അതിൽ നിന്നും Network സെലെക്ട് ചെയ്യുക. 

Click on the image for a larger view

6.തുടർന്ന് Wired - connected എന്നതിന് മുന്നിലുള്ള ഗിയർ ഐക്കണിൽ (settings icon) ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന വിൻഡോയിലെ IPv4 ൽ ക്ലിക്ക് ചെയ്യുക.

IPv4 Method എന്നുള്ളത് Manual സെലക്ട് ചെയ്യുക.

നേരത്തെ ലഭിച്ചിട്ടുള്ള ip അഡ്രസ് Address എന്ന കോളത്തിൽ നൽകുക.

തുടർന്ന് Gateway, Subnet mask എന്നിവയും അതാത് കോളങ്ങളിൽ നൽകേണ്ടതാണ്. DNS എന്ന കോളത്തിൽ 8.8.8.8 എന്ന്  നൽകുക.

APPLY ബട്ടണിൽ ക്ലിക്ക് ചെയ്യുക 

Click on the image for a larger view

7.കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക.

തുടർന്ന് ടെർമിനൽ തുറന്ന് താഴെ കാണുന്ന കമാൻഡ് ടൈപ്പ് ചെയ്യുക.

ping 8.8.8.8 

(Applications – Accesories - Terminal എന്ന ക്രമത്തിൽ ടെർമിനൽ തുറക്കാവുന്നത് ആണ്)

കമാൻഡ് ടൈപ്പ് ചെയ്തതിന് ശേഷം enter key അമർത്തുക 

താഴെ കാണുന്ന സ്ക്രീൻ പ്രത്യക്ഷപ്പെടുകയാണെണെങ്കിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത് ആയിരിക്കും.

8.Host  unreachable ,Net unreachable എന്നീ മെസ്സേജുകൾ ആണ്  വരുന്നത് എങ്കിൽ മാക് ചെയ്യാത്തത് കൊണ്ടായിരിക്കും.ആയതിനാൽ 04842911970 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് . കാൾ ചെയ്യുമ്പോൾ Reference ID ചോദിക്കുന്നതാണ്. അത് തുടക്കത്തിൽ പറഞ്ഞ കെഫോൺ സ്റ്റാറ്റസ് വിവരങ്ങളിൽ ലഭ്യമാണ്. അല്ലെങ്കിൽ കെഫോൺ ബോക്സിൽ രേഖപ്പെടുത്തിയിട്ടുള്ള അഞ്ചക്ക നമ്പർ നോക്കുക.

തയ്യാറാക്കിയത്: വിനോദ് വികെ നിലമ്പൂർ 

Wednesday, April 8, 2020

Wifi Issue Solution In HP Laptop With Ubuntu 18.04

ഉബുണ്ടു 18.04 ഇൻസ്റ്റോൾ ചെയ്‌ത Hp ലാപ്പിൽ വൈഫൈ ലഭിക്കുന്നില്ലെങ്കിൽ
ചെയ്യേണ്ട  പരിഹാരമാർഗ്ഗങ്ങൾ

സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക. f10 key പ്രെസ്സ്  ചെയ്ത്  ബയോസിൽ പ്രവേശിക്കുക . വയർലെസ്സ് നെറ്റ് വർക്ക് ഓഫ്‌ ആണെങ്കിൽ ഓൺ ചെയ്യുക .തുടർന്ന്  f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക. അതിന് ശേഷം, കംപ്യൂട്ടറിന്റെ ഹോം ഫോൾഡറിൽ പോയി ടെർമിനൽ തുറക്കുക.

അതിന്  മുൻപായി GitHub  സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.തുടർന്ന് സൈൻ ഇൻ ചെയ്യുക. Github link 

Method 1
താഴെ കാണുന്ന കമാൻഡ്കൾ ഓരോന്നായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.എന്റർ കീ അമർത്തുക.പ്രത്യേകം ശ്രദ്ധിക്കുക  ഒരു  കമാൻഡ്  നൽകി പ്രോസസ്സ് പൂർത്തിയായാൽ മാത്രമേ അടുത്ത കമാൻഡ് നൽകാനുള്ള കമാൻഡ് ലൈൻ പ്രത്യക്ഷപ്പെടുകയുള്ളൂ.പാസ്സ്‌വേർഡ് ആവശ്യപ്പെട്ടാൽ അത് നൽകുക .താഴെ കാണുന്ന കമാൻഡ്കൾ കോപ്പി പേസ്റ്റ് ചെയ്‌താൽ മതി.



sudo apt-get install git dkms libelf-dev

git clone https://github.com/vvmspace/rtl8723de.git

sudo dkms add ./rtl8723de

sudo dkms install rtl8723de/5.1.1.8_21285.20171026_COEX20170111-1414

sudo reboot

Method 2
1
sudo apt-get install linux-headers-`uname -r`
2
sudo apt-get install git build-essential dkms
3
git clone -b extended --single-branch https://github.com/lwfinger/rtlwifi_new.git
4
sudo dkms add rtlwifi_newsudo dkms install rtlwifi-new/0.6

Method 3

മുകളിലുള്ള മാർഗങ്ങൾ  പരാജയപ്പെട്ടാൽ താഴെ കാണുന്ന രീതി സ്വീകരിക്കാവുന്നത് ആണ് .അതിന് മുൻപ് ഹോം ഫോൾഡറിൽ പ്രവേശിച്ച് കൺട്രോൾ , എച്ച് (Ctrl+H) എന്നീ കീകൾ ഒന്നിച്ച് പ്രെസ്സ് ചെയ്യുക. തുടർന്ന് rtlwifi എന്ന പേരിൽ കാണുന്ന ഫോൾഡർ ഡിലീറ്റ് ചെയ്യുക.
തുടർന്ന്  താഴെ കാണുന്ന കമാൻഡ്കൾ ഓരോന്നായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.എന്റർ കീ അമർത്തുക.

സ്റ്റെപ്പ് 1
   sudo apt-get install linux-headers-$(uname -r) build-essential git

സ്റ്റെപ്പ് 2
 git clone https://github.com/lwfinger/rtlwifi_new.git

സ്റ്റെപ്പ് 3
   cd rtlwifi_new/ && git checkout origin/extended -b extended

സ്റ്റെപ്പ് 4
sudo make install

സ്റ്റെപ്പ്  5
  ഇൻസ്റ്റാളേഷൻ success  എന്ന്  കാണിച്ചാൽ താഴെയുള്ള  2 കമാൻഡ്കൾ നൽകണം

sudo modprobe -r rtl8723de

sudo modprobe rtl8723de

സ്റ്റെപ്പ്  6                                                                                                                                             
 താഴെ കൊടുത്തിരിക്കുന്ന  error കാണപ്പെടുന്നു എങ്കിൽ ചെയ്യേണ്ടത്                                                    modprobe: ERROR: could not insert ‘rtl8723de’: Required key not available

ബയോസിൽ പ്രവേശിക്കുക .Secure boot ഓഫ് ചെയ്യുക .തുടർന്ന്  f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക.തുടർന്ന് അൽപ്പസമയത്തിനകം  സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന പാസ് കോഡ് ടൈപ്പ് ചെയ്ത്  enter key  പ്രസ് ചെയ്യുക.........

ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
........................................
1.നെറ്റ് വർക്ക് കേബിൾ മുഖേന ലാപ്പിൽ ഇന്റർനെറ്റ് ലഭ്യമാക്കിയിരിക്കണം.
2 .ടെർമിനൽ താഴെ പറയുന്ന ക്രമത്തിലും തുറക്കാവുന്നതാണ് (Applications > Accessories >Terminal).
3.കമാൻഡ്കൾ  ഒന്നിച്ചല്ല  ടൈപ്പ് ചെയ്യേണ്ടത് , ആദ്യം ഒന്നാമത്തെ കമാൻഡ് ടൈപ്പ് ചെയ്യുക enter key പ്രസ് ചെയ്യുക,അതിന്റെ റിസൾട്ട്  വന്നതിനുശേഷം ആണ് അടുത്ത കമാൻഡ് നൽകേണ്ടത് .
3.കമാൻഡുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കുക.ഇല്ലെങ്കിൽ തെറ്റിപ്പോകാൻ സാധ്യതയുണ്ട്.
--------------------------
 വിനോദ് വി കെ നിലമ്പൂർ  

How to install 4K Video Downloader in Kite Ubuntu 18.04

ഉബുണ്ടു 18.04ൽ 4കെ വീഡിയോ ഡൗൺലോഡർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത് . ഫേസ്ബുക്ക്, യൂട്യൂബ്, ഡെയ്‌ലിമോഷൻ തുടങ്ങിയ ഓൺലൈൻ വീഡിയോകൾ  ഹോസ്റ്റുചെയ്ത വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ ഡൌൺലോഡ്  ചെയ്യാൻ ഈ അപ്ലിക്കേഷൻ ഉപയോഗിക്കാം . 
4കെ വീഡിയോ  ഡൗൺലോഡർ ആപ്ലിക്കേഷൻ തുടക്കത്തിൽ ഓപ്പൺ മീഡിയ എൽ‌എൽ‌സി ആയി വികസിപ്പിക്കുകയും പിന്നീട് ഫ്രീമിയം ലൈസൻസിന് കീഴിൽ പുറത്തിറക്കുകയും ചെയ്തു.ആയത് കൊണ്ട് തന്നെ ഇവിടെ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിൽ ചെറിയ തോതിൽ പരസ്യം ഉണ്ടായിരിക്കുന്നത് ആണ് .
പരസ്യം ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആക്ടിവേഷൻ കീ പർച്ചെയ്‌സ്‌ ചെയ്യാവുന്നതാണ് .
പരസ്യം ഉണ്ടെങ്കിൽ പോലും വളരെ പവർഫുൾ ആയ ഒരു വീഡിയോ ഡൗൺലോഡർ ആണിത് .

ചുവടെ സൂചിപ്പിച്ച വിവിധ സവിശേഷതകളുള്ള ആപ്ലിക്കേഷനാണ് ഇത്:
     എം‌പി 4, എം‌കെ‌വി തുടങ്ങി വിവിധ ഫോർ‌മാറ്റുകളിൽ‌ ഡൌൺലോഡ് ചെയ്ത്  വീഡിയോകളും ഓഡിയോകളും സേവ്  ചെയ്യാൻ കഴിയും.
  നിങ്ങളുടെ ആവശ്യമനുസരിച്ച് വിവിധ ഗുണങ്ങളിലേക്ക് (കുറഞ്ഞ, ഇടത്തരം, ഉയർന്ന) വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ ഈ അപ്ലിക്കേഷൻ സഹായിക്കുന്നു. 
     യൂട്യൂബ് വീഡിയോ എം‌പി 3 ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യുന്നു.

4K Video Downloader താഴെ പറയുന്ന രണ്ട്  രീതികളിൽ ഉബുണ്ടു 18.04 ൽ ഇൻസ്റ്റോൾ ചെയ്യാം 
മെത്തേഡ് 1 
താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്കിൽ നിന്നും 4K വീഡിയോയുടെ deb ഫയൽ ഡൌൺലോഡ് ചെയ്യുക. deb ഫയൽ കംപ്യൂട്ടറിലെ  ഹോമിൽ  ഡൗൺലോഡ്സ് എന്ന ഫോഡറിന്റെ ഉള്ളിൽ കാണാവുന്നതാണ് . അത്  GDebi Package Installer ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുക.
ലിങ്ക് താഴെ 
https://www.4kdownload.com/products/product-videodownloader
https://www.4kdownload.com/downloads
മെത്തേഡ് 2  
ടെർമിനൽവഴി ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണ് ഇവിടെ പറയുന്നത്.ഓരോ കമാൻഡും നൽകിയ  ശേഷം അതിന്റെ റിസൾട്ടുകൾ പൂർണ്ണമായും വരുന്നത് വരെ കാത്തിരിക്കേണ്ടതാണ് . ഒരു  കമാൻഡ്  നൽകി പ്രോസസ്സ് പൂർത്തിയായാൽ മാത്രമേ അടുത്ത കമാൻഡ് നൽകാനുള്ള കമാൻഡ് ലൈൻ പ്രത്യക്ഷപ്പെടുകയുള്ളൂ.പാസ്സ്‌വേർഡ് ആവശ്യപ്പെട്ടാൽ അത് നൽകുക .താഴെ കാണുന്ന കമാൻഡ്കൾ കോപ്പി പേസ്റ്റ് ചെയ്‌താൽ മതി.സിസ്റ്റത്തിൽ ഇന്റർനെറ്റ് ലഭ്യമായിരിക്കണം.

sudo apt-get update

wget https://dl.4kdownload.com/app/4kvideodownloader_4.12.0-1_amd64.deb


cd Downloads


sudo dpkg -i  4kvideodownloader_4.12.0-1_amd64.deb


ഇൻസ്റ്റാൾ പൂർത്തീകരിക്കുന്നതോടെ  4kഡൗൺലോഡർ ഉബുണ്ടുവിലെ  Internet എന്ന മെനുവിൽ ലഭ്യമാകുന്നതാണ്.
തുടർന്ന് 4k ഡൗൺലോഡർ ആപ്പ് തുറക്കുക.അതിനു ശേഷം യൂട്യൂബിലെ ഡൌൺലോഡ് ചെയ്യേണ്ട  വീഡിയോയുടെ url മാത്രം കോപ്പി ചെയ്യുക .തുടർന്ന് 
4kഡൗൺലോഡർ ആപ്പിലെ paste link ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.അതോടെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ തുടങ്ങുന്നത് ആണ് .
ആപ്പിലെ Smart mode ഓപ്ഷനിൽ ക്ലിക്ക് ചെയ്‌താൽ ഫോർമാറ്റ്,വീഡിയോ ക്വാളിറ്റി  എന്നിവ മാറ്റാം.
ഡൌൺലോഡ് ചെയ്ത വിഡിയോകൾ   Home - Videos - 4K Video Downloader (ഡിഫോൾട്ട്) എന്ന ക്രമത്തിൽ തുറന്നാൽ കാണാവുന്നത് ആണ്.

How To Uninstall 4K Video Downloader in kite Ubuntu 18.04
താഴെ കാണുന്ന കമാൻഡ് നൽകുക 
sudo dpkg -r  4kvideodownloader_4.12.0-1_amd64.deb

             തയ്യാറാക്കിയത് :Vinod vk Nilambur