Pages

Wednesday, April 8, 2020

How to install 4K Video Downloader in Kite Ubuntu 18.04

ഉബുണ്ടു 18.04ൽ 4കെ വീഡിയോ ഡൗൺലോഡർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നാണ് ഈ പോസ്റ്റിൽ വിവരിക്കുന്നത് . ഫേസ്ബുക്ക്, യൂട്യൂബ്, ഡെയ്‌ലിമോഷൻ തുടങ്ങിയ ഓൺലൈൻ വീഡിയോകൾ  ഹോസ്റ്റുചെയ്ത വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ ഡൌൺലോഡ്  ചെയ്യാൻ ഈ അപ്ലിക്കേഷൻ ഉപയോഗിക്കാം . 
4കെ വീഡിയോ  ഡൗൺലോഡർ ആപ്ലിക്കേഷൻ തുടക്കത്തിൽ ഓപ്പൺ മീഡിയ എൽ‌എൽ‌സി ആയി വികസിപ്പിക്കുകയും പിന്നീട് ഫ്രീമിയം ലൈസൻസിന് കീഴിൽ പുറത്തിറക്കുകയും ചെയ്തു.ആയത് കൊണ്ട് തന്നെ ഇവിടെ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിൽ ചെറിയ തോതിൽ പരസ്യം ഉണ്ടായിരിക്കുന്നത് ആണ് .
പരസ്യം ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആക്ടിവേഷൻ കീ പർച്ചെയ്‌സ്‌ ചെയ്യാവുന്നതാണ് .
പരസ്യം ഉണ്ടെങ്കിൽ പോലും വളരെ പവർഫുൾ ആയ ഒരു വീഡിയോ ഡൗൺലോഡർ ആണിത് .

ചുവടെ സൂചിപ്പിച്ച വിവിധ സവിശേഷതകളുള്ള ആപ്ലിക്കേഷനാണ് ഇത്:
     എം‌പി 4, എം‌കെ‌വി തുടങ്ങി വിവിധ ഫോർ‌മാറ്റുകളിൽ‌ ഡൌൺലോഡ് ചെയ്ത്  വീഡിയോകളും ഓഡിയോകളും സേവ്  ചെയ്യാൻ കഴിയും.
  നിങ്ങളുടെ ആവശ്യമനുസരിച്ച് വിവിധ ഗുണങ്ങളിലേക്ക് (കുറഞ്ഞ, ഇടത്തരം, ഉയർന്ന) വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ ഈ അപ്ലിക്കേഷൻ സഹായിക്കുന്നു. 
     യൂട്യൂബ് വീഡിയോ എം‌പി 3 ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യുന്നു.

4K Video Downloader താഴെ പറയുന്ന രണ്ട്  രീതികളിൽ ഉബുണ്ടു 18.04 ൽ ഇൻസ്റ്റോൾ ചെയ്യാം 
മെത്തേഡ് 1 
താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്കിൽ നിന്നും 4K വീഡിയോയുടെ deb ഫയൽ ഡൌൺലോഡ് ചെയ്യുക. deb ഫയൽ കംപ്യൂട്ടറിലെ  ഹോമിൽ  ഡൗൺലോഡ്സ് എന്ന ഫോഡറിന്റെ ഉള്ളിൽ കാണാവുന്നതാണ് . അത്  GDebi Package Installer ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുക.
ലിങ്ക് താഴെ 
https://www.4kdownload.com/products/product-videodownloader
https://www.4kdownload.com/downloads
മെത്തേഡ് 2  
ടെർമിനൽവഴി ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണ് ഇവിടെ പറയുന്നത്.ഓരോ കമാൻഡും നൽകിയ  ശേഷം അതിന്റെ റിസൾട്ടുകൾ പൂർണ്ണമായും വരുന്നത് വരെ കാത്തിരിക്കേണ്ടതാണ് . ഒരു  കമാൻഡ്  നൽകി പ്രോസസ്സ് പൂർത്തിയായാൽ മാത്രമേ അടുത്ത കമാൻഡ് നൽകാനുള്ള കമാൻഡ് ലൈൻ പ്രത്യക്ഷപ്പെടുകയുള്ളൂ.പാസ്സ്‌വേർഡ് ആവശ്യപ്പെട്ടാൽ അത് നൽകുക .താഴെ കാണുന്ന കമാൻഡ്കൾ കോപ്പി പേസ്റ്റ് ചെയ്‌താൽ മതി.സിസ്റ്റത്തിൽ ഇന്റർനെറ്റ് ലഭ്യമായിരിക്കണം.

sudo apt-get update

wget https://dl.4kdownload.com/app/4kvideodownloader_4.12.0-1_amd64.deb


cd Downloads


sudo dpkg -i  4kvideodownloader_4.12.0-1_amd64.deb


ഇൻസ്റ്റാൾ പൂർത്തീകരിക്കുന്നതോടെ  4kഡൗൺലോഡർ ഉബുണ്ടുവിലെ  Internet എന്ന മെനുവിൽ ലഭ്യമാകുന്നതാണ്.
തുടർന്ന് 4k ഡൗൺലോഡർ ആപ്പ് തുറക്കുക.അതിനു ശേഷം യൂട്യൂബിലെ ഡൌൺലോഡ് ചെയ്യേണ്ട  വീഡിയോയുടെ url മാത്രം കോപ്പി ചെയ്യുക .തുടർന്ന് 
4kഡൗൺലോഡർ ആപ്പിലെ paste link ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.അതോടെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ തുടങ്ങുന്നത് ആണ് .
ആപ്പിലെ Smart mode ഓപ്ഷനിൽ ക്ലിക്ക് ചെയ്‌താൽ ഫോർമാറ്റ്,വീഡിയോ ക്വാളിറ്റി  എന്നിവ മാറ്റാം.
ഡൌൺലോഡ് ചെയ്ത വിഡിയോകൾ   Home - Videos - 4K Video Downloader (ഡിഫോൾട്ട്) എന്ന ക്രമത്തിൽ തുറന്നാൽ കാണാവുന്നത് ആണ്.

How To Uninstall 4K Video Downloader in kite Ubuntu 18.04
താഴെ കാണുന്ന കമാൻഡ് നൽകുക 
sudo dpkg -r  4kvideodownloader_4.12.0-1_amd64.deb

             തയ്യാറാക്കിയത് :Vinod vk Nilambur                                                                                  

No comments:

Post a Comment