ഉബുണ്ടു 18.04 ഇൻസ്റ്റോൾ ചെയ്‌ത Hp ലാപ്പിൽ വൈഫൈ ലഭിക്കുന്നില്ലെങ്കിൽ
ചെയ്യേണ്ട പരിഹാരമാർഗ്ഗങ്ങൾ
സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക. f10 key പ്രെസ്സ് ചെയ്ത് ബയോസിൽ പ്രവേശിക്കുക . വയർലെസ്സ് നെറ്റ് വർക്ക് ഓഫ് ആണെങ്കിൽ ഓൺ ചെയ്യുക .തുടർന്ന് f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക. അതിന് ശേഷം, കംപ്യൂട്ടറിന്റെ ഹോം ഫോൾഡറിൽ പോയി ടെർമിനൽ തുറക്കുക.
സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക. f10 key പ്രെസ്സ് ചെയ്ത് ബയോസിൽ പ്രവേശിക്കുക . വയർലെസ്സ് നെറ്റ് വർക്ക് ഓഫ് ആണെങ്കിൽ ഓൺ ചെയ്യുക .തുടർന്ന് f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക. അതിന് ശേഷം, കംപ്യൂട്ടറിന്റെ ഹോം ഫോൾഡറിൽ പോയി ടെർമിനൽ തുറക്കുക.
അതിന് മുൻപായി GitHub സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.തുടർന്ന് സൈൻ ഇൻ ചെയ്യുക. Github link
Method 1
താഴെ കാണുന്ന കമാൻഡ്കൾ ഓരോന്നായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.എന്റർ കീ അമർത്തുക.പ്രത്യേകം ശ്രദ്ധിക്കുക ഒരു കമാൻഡ് നൽകി പ്രോസസ്സ് പൂർത്തിയായാൽ മാത്രമേ അടുത്ത കമാൻഡ് നൽകാനുള്ള കമാൻഡ് ലൈൻ പ്രത്യക്ഷപ്പെടുകയുള്ളൂ.പാസ്സ്‌വേർഡ് ആവശ്യപ്പെട്ടാൽ അത് നൽകുക .താഴെ കാണുന്ന കമാൻഡ്കൾ കോപ്പി പേസ്റ്റ് ചെയ്‌താൽ മതി.
sudo apt-get install git dkms libelf-dev
git clone https://github.com/vvmspace/rtl8723de.git
sudo dkms add ./rtl8723de
sudo dkms install rtl8723de/5.1.1.8_21285.20171026_COEX20170111-1414
sudo reboot
1
sudo apt-get install linux-headers-`uname -r`
2
sudo apt-get install git build-essential dkms
3
git clone -b extended --single-branch https://github.com/lwfinger/rtlwifi_new.git
4
sudo dkms add rtlwifi_newsudo dkms install rtlwifi-new/0.6
Method 3
മുകളിലുള്ള മാർഗങ്ങൾ പരാജയപ്പെട്ടാൽ താഴെ കാണുന്ന രീതി സ്വീകരിക്കാവുന്നത് ആണ് .അതിന് മുൻപ് ഹോം ഫോൾഡറിൽ പ്രവേശിച്ച് കൺട്രോൾ , എച്ച് (Ctrl+H) എന്നീ കീകൾ ഒന്നിച്ച് പ്രെസ്സ് ചെയ്യുക. തുടർന്ന് rtlwifi എന്ന പേരിൽ കാണുന്ന ഫോൾഡർ ഡിലീറ്റ് ചെയ്യുക.
തുടർന്ന് താഴെ കാണുന്ന കമാൻഡ്കൾ ഓരോന്നായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.എന്റർ കീ അമർത്തുക.
സ്റ്റെപ്പ് 1
sudo apt-get install linux-headers-$(uname -r) build-essential git
സ്റ്റെപ്പ് 2
git clone https://github.com/lwfinger/rtlwifi_new.git
സ്റ്റെപ്പ് 3
cd rtlwifi_new/ && git checkout origin/extended -b extended
സ്റ്റെപ്പ് 4
sudo make install
സ്റ്റെപ്പ് 5
ഇൻസ്റ്റാളേഷൻ success എന്ന് കാണിച്ചാൽ താഴെയുള്ള 2 കമാൻഡ്കൾ നൽകണം
sudo modprobe -r rtl8723de
sudo modprobe rtl8723de
സ്റ്റെപ്പ് 6
താഴെ കൊടുത്തിരിക്കുന്ന error കാണപ്പെടുന്നു എങ്കിൽ ചെയ്യേണ്ടത് modprobe: ERROR: could not insert ‘rtl8723de’: Required key not available
ബയോസിൽ പ്രവേശിക്കുക .Secure boot ഓഫ് ചെയ്യുക .തുടർന്ന് f10 കീ പ്രസ് ചെയ്തു സേവ് ചെയ്യുക.തുടർന്ന് അൽപ്പസമയത്തിനകം സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന പാസ് കോഡ് ടൈപ്പ് ചെയ്ത് enter key പ്രസ് ചെയ്യുക.........
ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
........................................
1.നെറ്റ് വർക്ക് കേബിൾ മുഖേന ലാപ്പിൽ ഇന്റർനെറ്റ് ലഭ്യമാക്കിയിരിക്കണം.
2 .ടെർമിനൽ താഴെ പറയുന്ന ക്രമത്തിലും തുറക്കാവുന്നതാണ് (Applications > Accessories >Terminal).
3.കമാൻഡ്കൾ ഒന്നിച്ചല്ല ടൈപ്പ് ചെയ്യേണ്ടത് , ആദ്യം ഒന്നാമത്തെ കമാൻഡ് ടൈപ്പ് ചെയ്യുക enter key പ്രസ് ചെയ്യുക,അതിന്റെ റിസൾട്ട് വന്നതിനുശേഷം ആണ് അടുത്ത കമാൻഡ് നൽകേണ്ടത് .
3.കമാൻഡുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കുക.ഇല്ലെങ്കിൽ തെറ്റിപ്പോകാൻ സാധ്യതയുണ്ട്.
--------------------------
വിനോദ് വി കെ നിലമ്പൂർ
No comments:
Post a Comment