1. കെ ഫോൺ മോഡത്തിലെ power, internet എന്നിവയുമായി ബന്ധപ്പെട്ട ലൈറ്റ് കത്തുന്നു എന്ന് ഉറപ്പ് വരുത്തുക
2.താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുക.(സ്ക്രീൻഷോട്ട് എടുക്കുക)https://kite.kerala.gov.in/broadband/search_kfone_status.php
ഐ പി അഡ്രസ് ,ഗേറ്റ് വേ , സബ് നെറ്റ് മാസ്ക് എന്നീ വിവരങ്ങൾ ആണ് ആവശ്യമായിട്ടുള്ളത്. ലിങ്ക് തുറക്കുമ്പോൾ ലഭ്യമാകുന്നപേജിൽ സ്കൂൾ ടൈപ്പ് ,സ്കൂൾ കോഡ് എന്നിവ നൽകി സേർച്ച് ബട്ടൺ അമർത്തിയാൽ താഴെ ഈ വിവരങ്ങൾ കാണാവുന്നത് ആണ്.
3. Kfon ബോക്സിനുള്ളിലെ ethernet cable (മോഡം കമ്പ്യൂട്ടർ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള wire) ന്റെ ഒരു ഭാഗം മോഡത്തിലെ രണ്ടാമത്തെ പോർട്ടിലും , കേബിളിന്റെ രണ്ടാമത്തെ ഭാഗം ലാപ്പ്ടോപ്പിലും ഘടിപ്പിക്കുക.
4.അതിന് ശേഷം Applications -System tools- Preferences- Settings എന്ന ക്രമത്തിൽ തുറക്കുക.
Click on the image for a larger view
5. അതിൽ നിന്നും Network സെലെക്ട് ചെയ്യുക.
Click on the image for a larger view6.തുടർന്ന് Wired - connected എന്നതിന് മുന്നിലുള്ള ഗിയർ ഐക്കണിൽ (settings icon) ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന വിൻഡോയിലെ IPv4 ൽ ക്ലിക്ക് ചെയ്യുക.
IPv4 Method എന്നുള്ളത് Manual സെലക്ട് ചെയ്യുക.
നേരത്തെ ലഭിച്ചിട്ടുള്ള ip അഡ്രസ് Address എന്ന കോളത്തിൽ നൽകുക.
തുടർന്ന് Gateway, Subnet mask എന്നിവയും അതാത് കോളങ്ങളിൽ നൽകേണ്ടതാണ്. DNS എന്ന കോളത്തിൽ 8.8.8.8 എന്ന് നൽകുക.
APPLY ബട്ടണിൽ ക്ലിക്ക് ചെയ്യുക
Click on the image for a larger view7.കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക.
തുടർന്ന് ടെർമിനൽ തുറന്ന് താഴെ കാണുന്ന കമാൻഡ് ടൈപ്പ് ചെയ്യുക.
ping 8.8.8.8
(Applications – Accesories - Terminal എന്ന ക്രമത്തിൽ ടെർമിനൽ തുറക്കാവുന്നത് ആണ്)
കമാൻഡ് ടൈപ്പ് ചെയ്തതിന് ശേഷം enter key അമർത്തുക
താഴെ കാണുന്ന സ്ക്രീൻ പ്രത്യക്ഷപ്പെടുകയാണെണെങ്കിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത് ആയിരിക്കും.
8.Host unreachable ,Net unreachable എന്നീ മെസ്സേജുകൾ ആണ് വരുന്നത് എങ്കിൽ മാക് ചെയ്യാത്തത് കൊണ്ടായിരിക്കും.ആയതിനാൽ 04842911970 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് . കാൾ ചെയ്യുമ്പോൾ Reference ID ചോദിക്കുന്നതാണ്. അത് തുടക്കത്തിൽ പറഞ്ഞ കെഫോൺ സ്റ്റാറ്റസ് വിവരങ്ങളിൽ ലഭ്യമാണ്. അല്ലെങ്കിൽ കെഫോൺ ബോക്സിൽ രേഖപ്പെടുത്തിയിട്ടുള്ള അഞ്ചക്ക നമ്പർ നോക്കുക.
No comments:
Post a Comment